വീണ്ടും മണ്ണിടിച്ചിലിനു സാധ്യത; പി.വി.അൻവറിന്‍റെ വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമ്മോ

കോഴിക്കോട്: പി.വി.അൻവർ എംഎൽഎയുടെ കക്കാടംപൊയിലുള്ള വാട്ടർ തീം പാർക്കിന്

സ്റ്റോപ്പ് മെമ്മോ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

പാർക്കിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്റ്റോപ്പ് മെമ്മോ. എംഎൽഎയുടെ പാർക്കിന് സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ദുരന്തനിവാരണ അഥോറിറ്റിക്കാണ് റിപ്പോർട്ട് നൽകിയത്. ശനിയാഴ്ച പാർക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിനു സമീപം മണ്ണിടിച്ചിലുണ്ടായിരുന്നു.

ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയിൽ അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ് കക്കാടംപൊയിൽ. ഈ പ്രദേശത്താണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സംഭരിച്ചിരിക്കുന്നത്. വാട്ടർ തീം പാർക്ക് പരിസ്ഥിതി ദുർബലപ്രദേശത്താണെന്നു കോഴിക്കോട് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം താമരശേരി കരിഞ്ചോലയിലുണ്ടായ ഉരുൾപ്പൊട്ടലിന്‍റെ ആഘാതം വർധിപ്പിക്കാൻ കാരണം പ്രദേശത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നിർമിച്ച തടയണ തകർന്നതാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ കളക്ടർ ഉത്തരവിട്ടതിനു പിന്നാലെയാണ് എംഎൽഎയുടെ ഉടമസ്ഥതതയിലുള്ള പാർക്കിനു സമീപവും മണ്ണിടിച്ചിൽ ഉണ്ടായത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: