കേരളത്തിൽ അഞ്ചു ദിവസം കൂടി കനത്ത മഴ; ഇതുവരെ ലഭിച്ചത് 52 ശതമാനം അധിക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി കനത്ത മഴ പെയ്യുമെന്നു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇതിനാൽ കടലും തീരവും പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അറബിക്കടലിന്‍റെ മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ തീരങ്ങളിലായിരിക്കും കടൽ കൂടുതൽ പ്രക്ഷുബ്ദമാകുക. അതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുവശവും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.

കനത്ത മഴയെത്തുടർന്ന് പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ ഏതു നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്നു തിരുവനന്തപുരം ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുവരെ 52 ശതമാനത്തോളം അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: