വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു

കോഴിക്കോട്: വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കെഎസ്ആര്‍ടിസി മാത്രം

ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. മറ്റൊരു വാഹനവും കടത്തിവിടില്ല. ജില്ലാ കലക്ടറാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കെഎസ്ആര്‍ടിസി ബസുകള്‍ 29ാം മൈല്‍ വരേയും സര്‍വീസ് നടത്തും. ഇടക്കുള്ള 200 മീറ്റര്‍ ദൂരം യാത്രക്കാര്‍ നടന്നു പോകണം. മറ്റു വാഹനങ്ങള്‍ക്കൊന്നും ചുരത്തില്‍ പ്രവേശനമില്ലെന്നും ജില്ലാ കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ മണ്ണിടിഞ്ഞിരുന്നു. റോഡിന്റെ ടാറിട്ട ഭാഗം വരെ ഇടിഞ്ഞതിനാല്‍ യാത്ര നിരോധിച്ചു. വലിയ വാഹനങ്ങള്‍ അന്നുമുതലേ നിരോധിച്ചിരുന്നു. കോഴിക്കോടുനിന്നുമുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിച്ചു വിട്ടു. മള്‍ട്ടി ആക്സില്‍ ബസുകളുള്‍പ്പെടെ യാത്ര നിര്‍ത്തിവെച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും മൈസൂര്‍ വഴി കര്‍ണാടകയിലെ കൊല്ലഗല്‍ വരെയുള്ള ദേശീയ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ ഗതാഗതം നിരോധിച്ചതോടെ അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് കുറ്റ്യാടി ചുരം വഴിയോ മലപ്പുറം ജില്ലയിലെ നാടുകാണി ചുരം വഴിയോ കണ്ണൂര്‍ വയനാട് വഴിയോ യാത്ര ചെയ്യേണ്ടി വരും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: