വ്യാജ സിംകാർഡ് വിതരണം: കണ്ണൂരിലെ ജ്വല്ലറി ഉടമയും സഹോദരന്മാരും സൗദിയില്‍ അറസ്റ്റിൽ

കണ്ണൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ വ്യാജ സിം കാര്‍ഡ് വിതരണം ചെയ്തതിന് നാലംഗ മലയാളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പ്രമുഖജ്വല്ലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെ വി മുഹമ്മദും രണ്ട് സഹോദരന്മാരും മരുമകനുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചു എന്നതാണ് കേസ്. യമനിലേക്ക് സിം കാര്‍ഡുകള്‍ കടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ആറുമാസം മുമ്പ് ഇതേകേസില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. സൗദിയില്‍ സിം കാര്‍ഡുമായി ബന്ധപ്പെട്ട് കര്‍ശന നിയമങ്ങളുണ്ട്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGehജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂhttps://facebook.com/kannurvarthakaldotin

%d bloggers like this: