പഴയങ്ങാടി പട്ടാപ്പകൽ ജ്വല്ലറി കവർച്ച: സ്വർണ്ണം കടത്തിയ വാഹനവും സൂത്രധാരനേയും തിരിച്ചറിഞ്ഞു

പഴയങ്ങാടി: പട്ടാപകൽ പഴയങ്ങാടിയിലെ ജ്വല്ലറി കുത്തിതുറന്ന3. 4 കിലോ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്ന കേസിൽ അന്വേഷണസംഘം അന്തിമഘട്ടത്തിലേക്ക്.

കവർച്ച നടത്തിയ ശേഷം സ്വർണ്ണവുമായി പുതിയങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ട ഇരുചക്ര വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞു ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

കവർച്ചയുടെ സൂത്രധാരൻ പഴയങ്ങാടി സ്വദേശിയായ റിയലെസ്റ്റേറ്റ് കച്ചവടക്കാരനായ യുവാവ്. ആയിരകണക്കിന് ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണം പഴയങ്ങാടി സ്വദേശിയിലേക്ക് എത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്.റിയലെസ്റ്റേറ്റിനെറ മറവിലാണ് ഇയാൾ വൻ കവർച്ച നടത്തിയത്.രണ്ട് ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. തളിപ്പറമ്പ ഡിവൈഎസ്പി കെ വി .വേണുഗോപാൽ, പഴയങ്ങാടി എസ് ഐ പി.എ. ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി പിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പഴയങ്ങാടി ബസ്സ്റ്റാന്റിനു സമീപത്തെ അൽ ഫത്തിബി ജ്വല്ലറിയിൽ കവർച്ച നടന്നത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: