കുറ്റിക്കകം മുനമ്പ് ബണ്ട് നിര്‍മാണത്തിന് ഭരണാനുമതി
കണ്ണൂര്‍: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ എം എല്‍ എ മാരുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും കുറ്റിക്കകം
മുനമ്പ് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ബണ്ട് നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഏഴര ഡിവിഷനില്‍പ്പെട്ട കുടിക്കകം മുനമ്പും ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ പാച്ചാക്കരയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത പ്രവൃത്തി. ഇപ്പോള്‍ ഉപ്പുവെള്ളം കയറി ഈ പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ല. കിണര്‍വെള്ളം കുടിവെള്ള യോഗ്യവുമല്ല. പദ്ധതി പൂര്‍ത്തിയാവുന്നതോടുകൂടി കോര്പ്പറേഷന് എടക്കാട് സോണിലെ കുറ്റിക്കകം മുനമ്പ്, ചാലവയല്‍ എന്നീ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറാതെ പ്രതിരോധിക്കാനാകും. കണ്ണൂര്‍ കാലത്തിനൊപ്പം വികസന സെമിനാറില്‍ ഈ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. 33 മീറ്റര്‍ നീളവും 2.8 മീറ്റര്‍ ഉയരവുമുള്ള ഉള്ളുവെള്ള പ്രതിരോധ ബണ്ടിന്റെ നിര്‍മാണ ചുമതല ചെറുകിട ജലസേചന വിഭാഗം കണ്ണൂര്‍ യൂണിറ്റിനാണ്. പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിയോജക മണ്ഡലം എം എല്‍ എ കൂടിയായ മന്ത്രി ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin