പോലീസുകാരുടെ അടിമപ്പണി: കര്‍ശന നടപടി ആവശ്യം

പോലീസുകാരുടെ അടിമപ്പണി ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്നു. ഇത്തവണത്തെ വിവാദത്തില്‍ എഡിജിപി സുധേഷ് കുമാറിനെ

മാറ്റാനാണ് സാധ്യത. സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. പോലീസിനു പുറത്ത് നിയമനം നല്‍കാനാണ് ആലോചന. എതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെയോ മറ്റോ തലവനായി ഡെപ്യൂട്ടേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്നു തന്നെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം എഡിജിപിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ക്യാന്പ് ഫോളോവേഴ്‌സ് രംഗത്തെത്തി. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാന്പ് ഫോളോവര്‍ ആരോപിച്ചു. വീട്ടുജോലിക്കെത്താന്‍ വൈകിയതിന് മര്‍ദിക്കാന്‍ ശ്രമിച്ചു. തന്നെ പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടുവെന്നും തന്റെ കുടുംബത്തെയടക്കം അപമാനിച്ചെന്നും ക്യാന്പ് ഫോളോവര്‍ വെളിപ്പെടുത്തി. എഡിജിപിയുടെ മകള്‍ മര്‍ദിച്ചുവെന്ന് ഗവാസ്‌കര്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് വനിതാ ക്യാന്പ് ഫോളോവര്‍ രംഗത്തെത്തിയത്. എഡിജിപിയുടെ മകള്‍ സ്‌നിഗ്ധയുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെ കനകക്കുന്നില്‍ വച്ചായിരുന്നു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്‌പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്‌കറിന്റെ പരാതി. സ്‌നിഗ്ധ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ പരാതി നല്‍കിയത്. എന്നാല്‍ ഗവാസ്‌കറിനെതിരെ അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌നിഗ്ധ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. പോലീസിലെ അടിമപ്പണി മുമ്പും പലതവണ ചര്‍ച്ചയായതാണ്. പോലീസുകാരെ അടിമപ്പണി ചെയ്യിപ്പിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. കര്‍ശന നടപടി തന്നെ ഇക്കാര്യത്തില്‍ ഉണ്ടാവണം

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: