തട്ടിപ്പുകൾ വെളിയിൽ: രാഹുല്‍ ചക്രപാണിയും മെഡിസിറ്റിയും  നേടിയത് ലക്ഷങ്ങള്‍

കണ്ണൂര്‍: മൂന്നും രണ്ടും രണ്ടും മൂന്നും ദിവസത്തെ കോഴ്‌സുകളിലൂടെ രാഹുല്‍ ചക്രപാണിയും മെഡിസിറ്റി ഇന്റര്‍നാഷനല്‍ അക്കാദമിയും

നേടിയത് ലക്ഷങ്ങള്‍. യു.കെ.യിലേക്ക് ജോലിതേടുന്നവര്‍ക്കായുള്ള സി.ബി.ടി ക്രാഷ് കോഴ്‌സ്, ഫാര്‍മസി ക്രാഷ് കോഴ്‌സ് എന്നിവയുടെ ദൈര്‍ഘ്യം മൂന്നുദിവസമാണ്. അതേസമയം ബി.എല്‍.എസ്, എ.സി.എല്‍.എസ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സിന്റെ ദൈര്‍ഘ്യം രണ്ടുദിവസത്തെയും. വിദേശത്ത് ജോലിചെയ്യുന്ന നേഴ്‌സുമാര്‍ക്ക് നഴ്‌സിംഗ് കൗണ്‍സിലിനെ കബളിപ്പിച്ച് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ ചെട്ടിപ്പീടികയിലെ മെഡ്‌സിറ്റി ഇന്റര്‍നാഷണല്‍ ഉടമയ്‌ക്കെതിരെ ദിനംപ്രതി പുതിയപുതിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. സര്‍ക്കാരിന്റെ ബാങ്കെന്ന് തോന്നിപ്പിക്കുന്നവിധം പേരിട്ട് സഹകരണ ബാങ്ക് രൂപീകരിക്കാനുള്ള രാഹുല്‍ ചക്രപാണിയുടെ നീക്കം രാഹുലിന്റെ കുരുട്ടുബുദ്ധിയാണ് വെളിവാക്കുന്നത്. ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനപരിധിയുള്ള സഹകരണ ബാങ്ക് തുടങ്ങാനായി കേന്ദ്രസഹകരണസംഘം രജിസ്ട്രാര്‍ക്കാണ് അപേക്ഷ നല്‍കിയിരുന്നത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നപേരില്‍ ബാങ്ക് തുടങ്ങുന്നതിന് മുന്നോടിയായി ബോര്‍ഡ് സ്ഥാപിച്ചത് വാര്‍ത്തയായതോടെ ബോര്‍ഡ് മാറ്റിയിരുന്നു. അപേക്ഷ തട്ടിപ്പിനുള്ള നീക്കമാണെന്ന്കണ്ട് സഹകരണസംഘം രജിസ്ട്രാര്‍ മടക്കിയത് പുറത്തുവന്നിട്ടുണ്ട്. ദിനംപ്രതി വിവിധ കോഴ്‌സുകളുടെ രണ്ടായിരത്തോളം സര്‍ട്ടിഫിക്കറ്റുകളാണ് മെഡ്‌സിറ്റിവഴി പുറത്തുപോയത്. സ്വന്തമായി ഒരു യൂണിവേഴ്‌സിറ്റിപോലെ പ്രവര്‍ത്തിച്ച രാഹുല്‍ചക്രപാണിയുടെ തട്ടിപ്പിന്റെ വിശദവിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം രാഹുല്‍ ചക്രപാണി പലരാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ തന്റെ തട്ടിപ്പിന്റെ സാമ്രാജ്യം വിപുലമാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. രാഹുല്‍ചക്രപാണിയോടൊപ്പമുള്ള ഇവരുടെ ഫോട്ടോകള്‍ പുറത്തുവരുമ്പോള്‍ സംശയങ്ങളും സ്വാഭാവികമാണ്. ഈ നേതാക്കളും രാഹുലും തമ്മില്‍ എന്താണ് ബന്ധം..? ഫോട്ടോയില്‍ കാണുന്നതിനപ്പുറം രാഹുലിനെ വഴിവിട്ട് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ? എങ്കില്‍ അതിന് എന്തുപ്രതിഫലം പറ്റി..? ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ രാഹുലിനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്

കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: