കക്കൂസ് മാലിന്യം റോഡിലൊഴുക്കിയ ആള്‍ പോലീസ് പിടിയിൽ

ചാല: കക്കൂസ് മാലിന്യം റോഡിലൊഴുക്കിയ ആളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു.വെങ്ങി ലോട് വായനശാലയ്ക്ക് സമീപത്തെ

പുത്തന്‍ പുരയ്ക്കല്‍ സുകുമാരനാണ് ചക്കരക്കല്ല് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച്ച രാത്രി ഒമ്പതികനത്ത മഴയില്‍ പമ്പ് ഉപയോഗിച്ച് മാലിന്യം ചാല – കോയ്യോട് റോഡിലേക്ക് ഒഴുക്കുകയായിരുന്നു. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് സമീപത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുകുമാരന്‍ പിടിയിലായത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പോലീസ് പരിശോധന നടത്തി. ആരോഗ്യ വകുപ്പ് അധികൃതരും പരിശോധന നടത്തി. ചക്കരക്കല്ല് പോലീസ് സുകുമാരന്റെ പേരില്‍ കേസെടുത്തു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: