പയ്യാവൂരിൽ  സ്വകാര്യവ്യക്തിയുടെ ഷോപ്പിങ് കോംപ്ലെക്സിന് റോഡ് വെട്ടുന്നതിനു പഞ്ചായത്തിന്റെ തീരുമാനത്തിൽ അഴിമതിയുണ്ടെന്ന്: പ്രതിപക്ഷം

പയ്യാവൂരിൽ പഞ്ചായത്തിന്റെ സ്ഥലത്തുകൂടി സ്വകാര്യവ്യക്തിയുടെ ഷോപ്പിങ് കോംപ്ലെക്സിന് റോഡ് വെട്ടുന്നതിനു പഞ്ചായത്ത് തീരുമാനിച്ചതിൽ

അഴിമതിയുണ്ടെന്നുന്നയിച്ചു പ്രതിപക്ഷമായ ldf രംഗത്തെത്തി. ബസ് സ്റ്റാന്റിനോട് ചേർന്നുകിടക്കുന്ന സ്ഥലം സ്വകാര്യവ്യക്തിയുടേതാണ്.ഇതിന്റെ അതിരിലൂടെ പുതിയതായി വെട്ടുന്ന വഴി സ്വകാര്യവ്യക്തിയുടെ ഷോപ്പിങ് കോംപ്ലെക്സിന് വേണ്ടിയാണെന്ന് ആരോപണം ആദ്യം തൊട്ടേ ഉയർന്നിരുന്നു.എന്നാൽ ഇപ്പോൾ പ്രതിപക്ഷമായ ldf ഉം ഇത് ഏറ്റെടുത്തൊരുക്കുകയാണ്.പഞ്ചായത്ത് ഭരണ സമിതി സ്വകാര്യവ്യക്തികളില്നിന്നും പണം കൈപ്പറ്റിയെന്ന ആക്ഷേപമാണ് നേരത്തെ ഉയർന്നിരുന്നത്.ഇതിനെ ശരിവെയ്ക്കുന്ന രീതിയിൽ സിപിഐഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.വേലായുധൻ രംഗത്തെത്തുകയായിരുന്നു. എന്നാൽ ldf മെമ്പർമാർ ഒരാൾ മാത്രമാണ് ഭരണസമിതിയോഗത്തിൽ നിന്ന് പ്രീതിഷേധിച്ചിറങ്ങിപോയതെന്നാ കോൺഗ്രസ് വ്യക്തമാക്കുന്നത്. മറ്റുള്ളവർ ആരും ഒരുതരത്തിലുള്ള വിയോജിപ്പും മുൻപ് പ്രകടിപ്പിച്ചിരുന്നില്ലയെന്നും പഞ്ചായത്തു വൈസ് പ്രസിഡന്റ് ടി.പി അഷ്റഫ് വ്യക്തമാക്കി.നിലവിൽ ബസ് സ്റ്റാന്റിലൂടെ ചെറുവാഹനങ്ങൾക്കൂടി കടന്നുപോകുന്നതിനു തീരെ സ്ഥലം ഇല്ല.ഇതുകൊണ്ടാണ് ബസ് സ്റ്റാന്റിന് പുറത്തുകൂടി സ്ഥലം വെട്ടുന്നതിനു തീരുമാനമായതെന്നും ഭരണപക്ഷം വ്യക്തമാക്കി. അതേസമയം ldf ന്റെയും udf ന്റെയും ഒത്തുകളിയാണെന്നുപറഞ്ഞു ബിജെപിയും രംഗത്തെത്തി. ldf udf

“മെമ്പർമാരുടെ കർണാടകത്തിലെ കൂട്ടുകൃഷി അന്വേഷിക്കുക, ഇവർക്ക് സ്വകാര്യവ്യക്തികളിൽ നിന്നും ലഭിച്ച പാരിതോഷികങ്ങൾ സർക്കാർ കണ്ടുകെട്ടുക” എന്നിങ്ങനെ ഗുരുതര ആരോപനങ്ങളുള്ള പോസ്റ്ററുകളാണ് ബിജെപി പയ്യാവൂരിൽ പതിപ്പിച്ചത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: