പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു അപായപ്പെടുത്താൻ ശ്രമം
ഇരിട്ടി:വീട്ടിൽ കയറി പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു അപായപ്പെടുത്താൻ ശ്രമം.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
ഇരിട്ടി കീഴൂർ കുന്നിലെ വീട്ടമ്മയായ ജീന യുടെവീട്ടിൽ അതിക്രമിച്ച് കയറി മക്കളായ മേഘ (16) , , മിഥുന (20) എന്നിവരുടെ ദേഹത്താണ് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നത്. മീത്തലെപുന്നാട് സ്വദേശിയായ രതീശനാണ് പട്രോളുമായി എത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.വിവരമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.മാസങ്ങൾക്ക് മുമ്പ് രതീശനിൽ നിന്നും നാല് ലക്ഷം രൂപ ജീന വായ്പ വാങ്ങിയതായി പറയുന്നു. കാലാവധി കഴിഞ്ഞിട്ടും കടംവങ്ങിയ പണം തിരിച്ചു കൊടുക്കാത്തത്തിലുള്ള വിരോധമാണ് സംഭവത്തിന് കാരണം .വീട്ടമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.