ഹോട്ടൽ തൊഴിലാളി പിക് അപ്പ് ഇടിച്ച് മരിച്ചു

മട്ടന്നൂർ: ഹോട്ടൽ തൊഴിലാളിയായ സ്ത്രീ പിക് അപ്പ് വാനിടിച്ച് മരിച്ചു.നാദപുരം ഇടനാട് സ്വദേശിയും ഉളിയിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന സുരേഷ് ബാബുവിൻ്റെ ഭാര്യ സുമ (48) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു അപകടം. ഇരിട്ടിയിലെ പ്രിയ ഹോട്ടലിൽ ജോലി ചെയ്യുന്ന ഇവർ യാത്രക്കായിറോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടംഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ. അഖിൽ, ആതിര. മട്ടന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി