തലശ്ശേരി എൻജിനീയറിങ് കോളജ് ഇന്ന് തുറക്കും

തലശ്ശേരി: വിദ്യാർഥിസംഘർഷത്തെ തുടർന്ന് അടച്ചിട്ട എരഞ്ഞോളി കുണ്ടൂർമലയിലെ തലശ്ശേരി എൻജിനീയറിങ് കോളജ് ചൊവ്വാഴ്ച തുറക്കും. തിങ്കളാഴ്ച ചേർന്ന കോളജ് കൗൺസിൽ, അച്ചടക്കസമിതി, പി.ടി.എ, കോളജ് യൂനിയൻ, പൊലീസ് എന്നിവയുടെ സംയുക്ത യോഗത്തിലാണ് കോളജ് തുറക്കാനുള്ള തീരുമാനമുണ്ടായത്. കോളജിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ തീരുമാനമായി. സീനിയർ-ജൂനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് കോളജ് അടച്ചത്. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പുത്തലത്ത് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബിജു, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. രാജീവ്, പി.ടി.എ സെക്രട്ടറി പി. ഷബിൻ, എസ്.ഐ സി. നജീബ് എന്നിവർ സംസാരിച്ചു.