ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങൾ സമർപ്പിക്കണം: ജില്ലാ കലക്ടർ

അന്തർ ജില്ലാ യാത്രകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഉത്തരവായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും അവരുടെ വകുപ്പിൽ ജോലി ചെയ്യുന്നതും എന്നാൽ ജോലിക്ക് ഹാജരാകാൻ സാധിക്കാതെ മറ്റ് ജില്ലകളിൽ കുടുങ്ങിക്കിടക്കുന്നതുമായ ജീവനക്കാരുടെ/അധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പെർഫോമയിൽ മെയ് 18ന് വൈകിട്ട് മൂന്ന് മണിക്കകം itcellknr1.ker@nic.in എന്ന ഇമെയിലിൽ സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: