സത്യപ്രതിജ്ഞയ്ക്ക് 500 പേർ;‍ അത് വലിയ സംഖ്യ അല്ലെന്ന് മുഖ്യമന്ത്രി

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 500 പേരെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുപ്പിക്കും. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആഘോഷമായാണ് അധികാരമേല്‍ക്കേണ്ടത്. അസാധാരണ സാഹചര്യമായതിനാലാണ് അസാധാരണതീരുമാനം വേണ്ടിവരുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു. ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മഹാമാരി മാറുമ്പോള്‍ ആഘോഷിക്കും. ജനങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയുമോയെന്ന് നോക്കാനാണ് സത്യപ്രതിജ്ഞ വൈകിച്ചത്.

അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 500 പേര്‍ വലിയ സംഖ്യയല്ല. എംഎല്‍എമാരെയും എംപിമാരെയും പ്രധാന ഉദ്യോഗസ്ഥരെയും ഒഴിവാക്കാനാവില്ല. ജഡ്ജിമാരെയും മാധ്യമങ്ങളെയും ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല– അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയമല്ല, ജനങ്ങളുടെ മനസാണ് യഥാര്‍ഥ സത്യപ്രതിജ്ഞാവേദി. കോവിഡല്ലെങ്കില്‍ ജനം ഇരമ്പിയെത്തുമായിരുന്നു– അദ്ദേഹം പറഞ്ഞു. വരാനാഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്ത ജനതയെ ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു– അദ്ദേഹം പറഞ്ഞു.

‘സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് ഡോസ് വാക്സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ക്ഷണിക്കപ്പെട്ടവരെങ്കില്‍ പങ്കെടുക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: