പാൽസംഭരണത്തിന് നിയന്ത്രണമേർപ്പെടുത്തി മിൽമ; നാളെ മുതല്‍ വൈകുന്നേരങ്ങളിലെ പാല്‍ അയക്കേണ്ടെന്ന് മില്‍മ

മലബാറില്‍ ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍സംഭരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി മില്‍മ. നാളെ മുതല്‍ വൈകുന്നേരങ്ങളിലെ പാല്‍ മില്‍മയിലേക്ക് അയക്കേണ്ടെന്ന് ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദേശം. കൊവിഡ് നിയന്ത്രണത്തില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍.

പ്രതിദിനം ശരാശരി ആറരലക്ഷം ലിറ്റർ പാലാണ് മിൽമ സംഭരിക്കുന്നത്. ഇതിൽ അഞ്ച് ലക്ഷം ലിറ്ററും വിൽപ്പന നടത്തുകയാണ് പതിവ്. ഒന്നര ലക്ഷം ലിറ്റർ പാൽ കൊണ്ട് ഉപോൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്തതിനെ തുടർന്നാണ് മിൽമ വൈകുന്നേരങ്ങളിൽ സംഭരണം നിർത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: