സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന വിലക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറികളുടെ വിൽപന നിയന്ത്രിച്ച് ഉത്തരവിറക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.

സാന്റിയാഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കാട്ടെ ഫ്യൂച്ചർ ഗൈമിങ് സൊല്യൂഷൻ കമ്പനിക്ക് വിൽപനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. നികുതി വെട്ടിച്ച് ലോട്ടറി വിൽപ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വർഷങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തിൽ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: