ആർ. ആർ. ടി പാസുമായി റോഡിൽ പരിശോധന നടത്തുന്നവർ നിയമം കയ്യിലെടുക്കുന്നതായി പരാതി

തലശ്ശേരി : റാപ്പിഡ് റസ്ക്യൂ ടീമിന് അനുവദിച്ച
(ആർ ആർ. ടി) പാസുമായി
വാഹന പരിശോധനക്കിറങ്ങുന്നവർ വാഹന യാത്രക്കാരുമായി വാക്കേറ്റത്തിനിടയാക്കു
ന്നതായി പരാതി. ലോക് ഡൗൺ നില നിൽക്കെ അനാവശ്യമായി
വാഹനവുമായി റോഡിലിറങ്ങുന്നവരെ പരിശോധിക്കുന്നതിനായി പോലീസിനു പുറമെ വിവിധ സർക്കാർ മേഖലകളിൽ പ്രവർത്തിച്ചു വരുന്നവരെയാണ്
വാഹന പരിശോധനക്കായി
നിയോഗിച്ചു വരുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ മാരുടെ കുറവ് നികത്താനായി ചില രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ പാസ് നൽകിയതാണ് പ്രശ്നങ്ങൾക്ക് വഴിമരുന്നാവുന്നത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലല്ലാതെ പാസുമായി റോഡിലിറങ്ങുന്നവരാണ് ദേശീയ പാതയിലൂടെ കടന്നു വരുന്ന വാഹനയാത്രക്കാരെ സമ്മത പത്രം ഉൾപ്പെടെയുള്ള രേഖകൾ കൈയ്യിൽ കരുതിയിട്ടും അനാവശ്യമായി
ചോദ്യം ചെയ്യുന്നതത്രെ. ഇത് മിക്കവാറും വാക്കേറ്റത്തിനും സംഘർഷത്തിനുമിടയാക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മാഹി അഴിയൂരിൽ ബാരിക്കേഡുകൾ തീർത്ത ചെക്ക് പോസ്റ്റിലാണ് ആർ. ആർ. ടി പാസിന്റെ പിൻ ബലത്തിൽ യുവാക്കളുടെ പരാക്രമം നടന്നത്.ഈ സമയത്ത് ഉത്തര വാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ടായില്ലെന്നും പരാതിയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: