പാപ്പിനിശ്ശേരിയിലെ ബ്ലാക്ക്മാൻ കഥ പൊളിഞ്ഞു; യുവാവ് സ്വയം മുറിവേല്പിച്ചതെന്ന് പോലീസ്

കണ്ണൂർ: പാപ്പിനിശ്ശേരി അരോളി കല്ലിക്കലിൽ കഴിഞ്ഞ ദിവസം യുവാവിനു ദുരൂഹസാഹചര്യത്തിൽ പരുക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്. യുവാവ് സ്വയം മുറിവേല്പിച്ചതാണെന്ന് പോലീസ്. കല്ലിക്കൽ പള്ളിക്കു സമീപം താമസിക്കുന്ന അൻവറിനാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റത് . വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവമുണ്ടായത്. രാതി വീടിനു പുറത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയെന്നും , ടെറസിനു മുകളിൽ പരിശോധിച്ചപ്പോൾ തടിച്ച ഒരാൾ ആക്രമിക്കാനെത്തിയെന്നുമാണു യുവാവ് പൊലീസിന് നൽകിയമൊഴി. മൽപ്പി ടുത്തത്തിനിടയിൽ താഴേക്കു വീണതാണെന്നും ജനലിനു തട്ടി കയ്യിൽ മുറിവേറ്റെന്നുമാണ് ഇയാൾ ആദ്യം പൊലീസിനെ അറിയിച്ചത് . വീടിന്റെ മുറിയിലെ ജനൽ ഗ്ലാസ് തകർന്നിട്ടുണ്ട് . അക്രമം സംബന്ധി ച്ചു പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നതെന്ന് പറഞ്ഞ പോലീസ് യുവാവ് സ്വയം മുറിവേൽപ്പിച്ചു എന്ന നിഗമനത്തിലാണ്. നേരത്തെ ഗൾഫിൽ ജോലിചെയ്തിരുന്ന ഇയാൾ രണ്ടുവർഷം മുൻപാണു നാട്ടിലെത്തിയത്. രണ്ടു മാസം മുൻപു നടന്ന അക്രമക്കേസിലെ പ്രതി കൂടിയാണ് ഇയാൾ . ഈ കേസിൽ ഇയാൾ പിടികിട്ടാ പുള്ളിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: