മോഷ്ടിച്ചെന്ന് ആരോപണം : പൊന്നാനിയില്‍ 14 വയസുകാരന് ക്രൂരമര്‍ദ്ദനം

മോഷണകുറ്റം ആരോപിച്ച്‌ 14 വയസുകാരന് ക്രൂരമര്‍ദ്ദനം. മലപ്പുറം പൊന്നാനിയിലാണ് സംഭവം. അഞ്ചംഗ സംഘമാണ് കുട്ടിയെ മര്‍ദ്ദിച്ചത്. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.മര്‍ദ്ദനത്തിന് പിന്നാലെ വിവസ്ത്രനാക്കി ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടു. പരിക്കേറ്റ കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: