റീപോളിംഗ് ; കള്ളവോട്ട് തടയാൻ ശക്തമായ നടപടി വേണമെന്ന് കെ സുധാകരൻ

റീപോളിംഗ് നടക്കുന്ന ബുത്തുകളിൽ കള്ള വോട്ടു തടയാൻ നടപടി വേണമെന്ന് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ.രാഷ്ട്രീയ ചായ്‌വുള്ള ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിർത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു.മൊത്തം ഏഴു ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക . കാസർകോട് തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48 കൂളിയോട് ജി. എച്ച്. എസ് ന്യൂബിൽഡിംഗ്, കണ്ണൂർ ധർമ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോർത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്. നേരത്തെ നാലു ബൂത്തുകളിൽ റീ പോളിംഗ് നടത്താൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക്, കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലാണ് ഇതോടൊപ്പം റീ പോളിംഗ് നടത്തുന്നത്. മെയ് 19 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: