കാപ്പാട്‌ ലൈവ്‌ ചാരിറ്റബൾ ട്രസ്റ്റ്‌ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കലും ഇഫ്താർ സംഗമവും നടത്തി

കാപ്പാട് ലൈവ് ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കാപ്പാട് ലൈവ് ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു.കാപ്പാട് കൃഷ്ണ വിലാസം യു പി സ്കൂളിൽ നടന്ന പരിപാടിയിൽ മർഹൂം ഇബ്രാഹിം ഹാജി താര നഗറിൽ , കാപ്പാട് ലൈവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് എം കെ ധനേഷ് ബാബു അധ്യക്ഷത വഹിച്ചു,പ്രഫസറും പ്രമുഖ ചിത്രകാരൻ കൂടിയായ ദാസൻ പുത്തലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിജയികളെ അനുമോദിക്കൽ കൗൺസിലർ കെ പ്രകാശൻ മാസ്റ്ററും, മുഖ്യപ്രഭാഷണം കാപ്പാട് ഖത്തീബ് മഹ്‌റൂഫ് നിസാമി നടത്തി. നെല്ലിയാട് രാഘവൻ, കട്ടേരി നാരായണൻ ,കെ കെ
ഉദയഭാനു മാസ്റ്റർ, അനുഗ്രഹ ദിനേശ് ,ഫാത്തിമാതുൽ നാഥാ നമാൻ മാത്യു ജോർജ്, നാലകത്ത് നൗഷാദ് എന്നിവർ സംസാരിച്ചു സെക്രട്ടറി സ്വാഗതവും ട്രസ്റ്റ് മെമ്പർ റൈജാസ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: