സംസ്ഥാനത്ത് ഇനിമുതല്‍ സ്ത്രീകളും അഗ്നിരക്ഷാസേനയിൽ

സംസ്ഥാനത്ത് ഇനിമുതല്‍ സ്ത്രീകളും അഗ്നിരക്ഷാസേനയുടെ ഭാഗമാകുന്നു. ഫയര്‍വുമണ്‍ എന്നാണ് ഉദ്യോഗപ്പേര്. പി.എസ്.സി. വഴി നിയമനനടപടികള്‍ തുടങ്ങുന്നതിന് സര്‍ക്കാറിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.ഫയര്‍വുമണ്‍ 100 തസ്തികകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ തസ്തികയില്‍ നിയമിക്കുന്നവര്‍ക്ക് ആവശ്യമായ ശാരീരികയോഗ്യതകളും പരിശീലനവുമെല്ലാം അഗ്നിരക്ഷാവിഭാഗം സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അഗ്നിരക്ഷാസേനയിലേക്ക് സ്ത്രീകളെ നിയമിക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാകും കേരളം. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ത്രീകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: