നാരായണേട്ടനും കുടുംബവും തിരക്കിലാണ്….

കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്‍റെ ഭാഗമായി ആദ്യമായി ഓലക്കുട നിർമിച്ച് നൽകാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് മട്ടന്നൂർ മണ്ണൂർ പറമ്പിലെ നാരായണേട്ടനും കുടുംബവും .സ്ഥാനികർക്ക് ചുടാനുള്ള 17 ഓലക്കുടകളാണ് ഇവർ നിർമിക്കുന്നത്.വൈശാഖ മഹോത്സവത്തിൽ 35 സ്ഥാനികർക്ക് ചുടാനുള്ള ഓലക്കുടയാണ് നിർമ്മിക്കേണ്ടത്.ഇതിൽ 17 പേർക്കുള്ള ഓലക്കുടകളാണ് നാരായണനും കുടുംബവും നിർമിക്കുന്നത്.ബാക്കിയുള്ള 18 കുടകൾ കാക്കയങ്ങാട് സ്വദേശി ഭാസ്കരനാണ് നിർമിക്കുന്നത്.അമ്മാറക്കല്ലിൽ സതീദേവിക്ക് ചുടാനുള്ള അമ്മാറക്കൽ കുടയും,ശിലാഖണ്ഡസ്ഥാനത്തെ വിലക്കുകെടാതിരിക്കാൻ വലിയകുടിയും മണത്തണയിലാണ് നിർമിക്കുക.15 വര്‍ഷത്തോളമായി നാരായണേട്ടൻ ഓലക്കുടകൾ നിീര്‍മിക്കുന്നുണ്ടെങ്കിലും കൊട്ടിയൂരിലേക്ക് ആദ്യമായാണ് ഓലക്കുട നിർമിക്കാനുള്ള ഭാഗ്യം കൈവന്നത്.ഓലക്കുട നിർമാണത്തിൽ നാരായണേട്ടനെ സഹായിക്കാൻ ‘അമ്മ നാരായണിയും കൂടെയുണ്ട്.10 ദിവസം മുൻപ് ആരംഭിച്ച ഓലക്കുട നിർമാണം അവസാനഘട്ടത്തിലാണ്.ഇന്ന് രാവിലെ  ഓലക്കുടകൾ മണത്തണയിലെത്തിക്കും.ഭണ്ടാരമെഴുന്നള്ളത് ദിവസം ഈ ഓലക്കുടകൾ ചുടിയാണ് സ്ഥാനികർ കൊട്ടിയൂരിലേക്ക് പോകുന്നത്.മഴയുടെ ലഭ്യതക്കുറവാണ് ഓലക്കുട നിർമാണത്തെ ബാധിച്ചതെന്ന് നാരായണൻ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: