മട്ടന്നൂരിൽ മിന്നലേറ്റ് രണ്ടുപേർ മരിച്ചു

മട്ടന്നൂരിൽ മിന്നലേറ്റ് രണ്ട് യുവാക്കൾ മരണപ്പെട്ടു. 19 ാം മൈലിൽ വാടക മുറിയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ജയപ്രകാശ് , അമൃത് ലാൽ എന്നിവരാണ് മരണപ്പെട്ടത്. രാത്രി 10.15നുണ്ടായ മിന്നലിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ മുകളിലുണ്ടായിരുന്ന ഇവർ ഇയർഫോൺ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. മിന്നലേറ്റ ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്‍റിംഗ് തൊഴിലാളികളാണ് രണ്ടു പേരും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: