അശ്രദ്ധക്കും അഹന്തക്കും മീതെ വടിയെടുത്ത് കോ വിഡ് വിളയാട്ടം

തലശ്ശേരി: പിറകെ നടന്ന്  ജീവനെടുക്കാൻ തക്കം പാർത്തിരിക്കുന്ന കോവിഡ് വൈറസുകളെ അവഗണിക്കുന്ന അശ്രദ്ധക്കും മനുഷ്യൻ്റെ കൂടപ്പിറപ്പായ അഹന്തക്കും മീതെ വടി ചുഴറ്റി മഹാമാരിയുടെ താണ്ഡവം – കഴിഞ്ഞ എട്ട് ദിവസത്തിനിടെ കോവിഡ് വിളയാട്ടത്തിൽ ജില്ലയിൽ പൊലിഞ്ഞത് 22 പേർ. ഇന്നലെ വരെ 4274 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്മൊ.ബൈൽ ഫോൺ ഉൾപെടെയുള്ള വാർത്ത മാധ്യമങ്ങളിലൂടെ മുൻകരുതൽ നിർദ്ദേശങ്ങളും നിത്യജീവിതത്തിൽ അവശ്യം പാലിക്കേണ്ട ചിട്ടകളെയും പറ്റിയും തുടരെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും പലരും ഇതെല്ലാം അവഗണിക്കുകയാണ് -ആരോഗ്യവകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ നോക്കിയാൽ ജില്ലയിൽ ഒരു ദിവസം രണ്ട് എന്ന തോതിൽ കോവിഡ് മരണമുണ്ട് – ഏറ്റവും ഒടുവിൽ ഇന്നലെ തലശ്ശേരി മാടപ്പീടികയിലെ ഒരു ഗൃഹനാഥനാണ് മഹാ മാരിക്കിരയായത് — -കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ  തലശ്ശേരി മേഖലയിൽ പോലീസ് പ്രത്യക്ഷ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട് – .ആദ്യഘട്ടത്തിൽ  ബോധവൽക്കരണമാണ് നടത്തിയത് – .വരും ദിവസങ്ങളിൽ നടപടികൾ കടുപ്പിക്കുമെന്ന്  തലശ്ശേരി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ കെ.ജി. സുരേഷ് പറഞ്ഞു.
. നഗരത്തിലെ പൊതു ഇടങ്ങളിലും, വ്യാപാരസ്ഥാപനങ്ങളിലും സ്വകാര്യ ബസ്സുകളിലും കടന്ന് ചെന്ന് പോലിസ് ഉദ്യോഗസ്ഥർ  ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്
ഇതിനിടെ കടകൾ, ബീച്ച് ,പാർക്ക് ,തുടങ്ങി ഒട്ടുമിക്ക പൊതു ഇടങ്ങളിലും പരിധിയില്ലാതെ ജനത്തിരക്കേറുകയാണ് -. ഇവിടങ്ങളിലെല്ലാം  പോലീസിനെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട് .-.
കടകളിൽ നിർബന്ധമായും സാനിറ്റൈസർ നൽകണമെന്ന് എ.സി.പി.അറിയിച്ചു., തിരക്കേറുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ ഉടമകൾ തന്നെ പറയണം -, ബസുകളിൽ ഇരുന്നു കൊണ്ടുള്ള യാത്രകൾ മാത്രമേ പാടുള്ളൂ.   പൊതുഇടങ്ങളിൽ ഒരു സാഹചര്യത്തിലും കൂട്ടംകൂടി നിൽക്കാൻ ആരെയും അനുവദിക്കില്ലെന്ന് പോലിസ് മേധാവി മുന്നറിയിപ്പ് നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: