രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ;1,341 മരണം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും രണ്ട് ലക്ഷം കവിഞ്ഞു. 2,34,692 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്താകമാനം നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,79,740 ആയി.

24 മണിക്കൂറിനിടെ കോവിഡ് മൂലം 1,341 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,23,354 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.

ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയി. മരണ സംഖ്യ 1,75,649 ആയും ഉയർന്നു. 1,45,26,609 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.

11,99,37,641 പേർക്ക് ഇതുവരെ വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: