ഇത് പ്രതികാര നടപടിയെന്ന് കെ.എം. ഷാജി

തൃ​ശൂ​ര്‍: ത​നി​ക്കെ​തി​രാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് കെ.​എം. ഷാ​ജി എംഎ​ല്‍​എ. ലീ​ഗി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​നും ഇ​ങ്ങ​നെ ഒ​രു പ​രാ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ താ​ന്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​നി പ​ല​ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

ഇ​ത് പ്ര​തീ​ക്ഷി​ച്ച കാ​ര്യ​മാ​ണ്. വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി നി​ര്‍​ത്തി​വ​ച്ച കേ​സാ​ണി​ത്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഈ ​കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ പോ​ലീ​സ് ഫോ​ണി​ല്‍ പോ​ലും വി​ളി​ച്ചി​ട്ടി​ല്ല. ഇ​ങ്ങ​നെ പ​രാ​തി ന​ല്‍​കി​യെ​ന്ന് ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ല്‍ വാ​യി​ച്ച​ത് ഓ​ര്‍​മ​യു​ണ്ട്. പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​രു​മാ​യി ആ​ലോ​ചി​ച്ച​തി​ന് ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കുമെന്നും ഷാ​ജി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2014ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ വാങ്ങി എന്നാണ് പരാതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: