കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം; നടപടി അഴീക്കോട് ഹൈസ്‌കൂളിൽ ഹയർസെക്കണ്ടറി അനുവദിക്കാൻ 25ലക്ഷം വാങ്ങിയെന്ന പരാതിയിൽ

കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി സർക്കാർ.2014ൽ അഴീക്കോട് ഹൈസ്‌കൂളിന് ഹയർസെക്കണ്ടറി അനുവദിക്കാൻ വേണ്ടി 25ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പദ്മനാഭനാണ് പരാതിക്കാരൻ. അഴീക്കോട് ഹൈസ്‌കൂളിന് ഹയർസെക്കണ്ടറി അനുവദിച്ചാൽ അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് നിർമാണത്തിനായി 25 ലക്ഷം രൂപ നൽകാമെന്ന് സ്‌കൂൾ മാനേജ്‌മന്റ് സമ്മതിച്ചെന്നും പിന്നീട് കെ.എം ഷാജി ഇടപെട്ട് ആ തുക അടിച്ചെടുത്തെന്നും ആരോപിച്ച് അഴീക്കോട് പൂതപ്പാറ മുസ്ലിം ലീഗ് കമ്മിറ്റിയിലുണ്ടായിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യമായി ഇത്തരം ഒരാരോപണം ഉന്നയിക്കുന്നത്. ഇതിന്റെ തുടർനടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: