രാഹുൽഗാന്ധി കണ്ണൂരിൽ: 08. 30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ( 17.04.19 )രാവിലെ 08. 30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ, യാത്രക്കാർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പോലീസുമായി സഹകരിക്കണമെന്ന് അറിയിച്ചു

മട്ടന്നൂർ: എ.ഐ.സി. സി പ്രസിഡന്റ് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തിച്ചേർന്നു. തിരുവനന്തപുരത്തുനിന്ന് രാത്രി 8.55ന് മട്ടന്നൂർ ഇന്റർനാഷണൽ എയർപ…

മട്ടന്നൂർ: എ.ഐ.സി. സി പ്രസിഡന്റ് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തിച്ചേർന്നു. തിരുവനന്തപുരത്തുനിന്ന് രാത്രി 8.55ന് മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധി 9.5ന് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി കാർമാർഗം കണ്ണൂരിലേക്ക് പുറപ്പെട്ടു.
വിമാനത്താവള പരിസരത്ത് കാത്തിരുന്ന പ്രവർത്തകർക്ക് നേരെ കൈകൂപ്പുകയും കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു. വിമാനത്താവള റോഡ് നിന്ന് പുറത്തേക്ക് വാഹനം നീങ്ങിയപ്പോൾ മട്ടന്നൂർ വായന്തോട് നിന്ന് കാറിന്റെ ഗ്ലാസ് താഴ്ത്തി തല പുറത്തേക്കിട്ടു പതാക പിടിച്ചു നിൽക്കുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തു.
കോൺഗ്രസ് പതാകയുമായി വഴിനീളെ കാത്ത് നിന്ന പ്രവർത്തകരെ കാണുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
9.55 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂനം എത്തിച്ചേർന്നപ്പോൾ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ത്രിവർണ ഷാളണിയിച്ച് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
നേതാക്കളായ കെ സി ജോസഫ് എം.എൽ.എ, പി എം സുരേഷ് ബാബു, വി എ നാരായണൻ തുടങ്ങിയവർ ഗസ്റ്റ്ഹൗസിൽ സന്നിഹിതരായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഗസ്റ്റ് ഹൗസിൽ രാഹുൽഗാന്ധിയുടെ റൂമിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തി. രാഹുൽ ഗാന്ധിയോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകൾ വാസ്നിക് എന്നിവരും എത്തിച്ചേർന്നിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: