തിങ്കളാഴ്ച നടത്തിയ ഹർത്താലിന് വാട്സാപ് വഴി പ്രചാരണം നടത്തിയവരും കുടുങ്ങും.

തിങ്കളാഴ്ച നടത്തിയ ഹർത്താലിന് വാട്സാപ് വഴി പ്രചാരണം നടത്തിയവരും കുടുങ്ങും. ഹർത്താലിന് ആഹ്വാനം ചെയ്ത വാട്സ് അപ് ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങളും സെബൽസെൽ ശേഖരിക്കുന്നു. ഇത്തരക്കാർക്കെതിരേ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ഫോൺ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും വയനാട് പൊലീസ് റിയിച്ചു. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സന്ദേശങ്ങൾ ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സംശയമുന എസ്ഡിപിഐയിലേക്ക്
അപ്രഖ്യാപിത ഹര്ത്താലിനിടയാക്കിയ സാമൂഹികമാധ്യമ പ്രചരണത്തിന്റെ ഉറവിടം കണ്ടെത്താന് പൊലീസ്. ഇതിനായി പൊലീസ് ഊര്ജിത അന്വേഷണം തുടങ്ങി. എസ്ഡിപിഐക്ക് പങ്കെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഹര്ത്താലിന് ആഹ്വാനം പ്രചരിപ്പിച്ചതും ഇവരാണെന്നാണ് കണ്ടെത്തല്. കസ്റ്റഡിയിലായവരിൽ ഭൂരിഭാഗവും എസ്.ഡി.പി.ഐ. അനുകൂലികളാണ്.
കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്ട്ട് നല്കി. ഹര്ത്താലിനിടെ വര്ഗീയസംഘര്ഷമുണ്ടാക്കാന് ശ്രമം നടന്നുവെന്നാണ് റിപ്പോര്ട്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഹര്ത്താല് ആഹ്വാനത്തിന്റെ മറവില് സംസ്ഥാനത്ത് ഇന്നലെ പലയിടത്തും കടയടപ്പിക്കലും വാഹനങ്ങള് തടയലും സംഘര്ഷവും അരങ്ങേറിയിരുന്നു. ഇരുന്നൂറിലധികംപേര് അറസ്റ്റിലായി. മലപ്പുറത്ത് മൂന്ന് പൊലീസ് സ്റ്റേഷന് പരിധികളില് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നേതൃത്വം ആരും ഏറ്റെടുക്കാത്ത ഹര്ത്താലിനെ അപലപിച്ച് പ്രമുഖ രാഷ്ട്രീയ കക്ഷികള് രംഗത്തെത്തിയിരുന്നു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: