ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെയും, മെഡിനോവ ഡയഗ്നോസ്റ്റിക് സെന്ററിന്റെയും ആഭിമുഖ്യത്തിൽ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ (MTM) WAFI കോളേജിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിനോവ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെ സഹകരണത്തോടെ 17:03:2023 രാവിലെ 10 മണി മുതൽ 1 മണി വരെ ചൊക്ലി MTM WAFI കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു. മലബാർ കാൻസർ സെന്റർ രക്‌തബാങ്കിലേക്ക് നടന്ന രക്തദാന ക്യാമ്പ് ചൊക്ലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീനില ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. അസ്ലം മെഡിനോവ (രക്ഷാധികാരി ബി ഡി കെ) അധ്യക്ഷത വഹിച്ച ചടങ്ങിൽ MTM മാനേജർ ശ്രീ നൗഫൽ മൗലവി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ ഖാലിദ്, ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, എന്നിവർ ക്യാമ്പ് സന്ദർഷിച്ചു. ഡോ : മോഹൻ ദോസ് MCC, ,ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് മാഹി, സെക്രട്ടറി ഷംസീർ പരിയാട്ട്,റയീസ് മാടപ്പീടിക, വാർഡ് മെമ്പർ ശ്രീമതി ഉഷ, മഹിളാ അസോസിയേഷൻ പ്രതിനിധി ശ്രീമതി ഷമീന, കോളേജ് യൂണിയൻ സിക്രട്ടറി ജുനൈദ് കായക്കൊടി, ബ്ലഡ് ബാങ്ക് കൗൺസിലർ ഇസ്രത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സൈനുദ്ദീൻ കായ്യത്ത് രക്തദാനത്തെക്കുറിച്ച് വിശദീകരിച്ചു. മിർഷാദ് മിറു, മുഹമ്മദ് സർഫ്രാസ്, അരുൺ എം സി സി യും, വിദ്യാർത്ഥികളും ക്യാമ്പിന് നേതൃത്വം നൽകി. മാനേജർ കെ നൗഫൽ മൗലവി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. 47 പേർ രക്തദാനം നടത്തിയ ക്യാമ്പിന് അഫ്നാസ് മെഡിനോവ നന്ദി പറഞ്ഞു.