കേന്ദ്ര സർക്കാർ രാജ്യത്തെ കൊള്ളയടിക്കുന്നു;
അഡ്വ.മാർട്ടിൻ ജോർജ്


ഇന്ത്യയെ കേന്ദ്ര സർക്കാർ കൊള്ളയടിക്കുന്നതോടപ്പം പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി കുത്തകകൾക്ക് വിറ്റഴിക്കുന്ന ഏജൻസിയായി കേന്ദ്ര സർക്കാർ മാറിയെന്നും, രാജ്യത്തെ വിമാനതാവളങ്ങളും, റെയിൽവേ സ്റ്റേഷനുകളും പ്രതിരോധ മേഖല പോലും അദാനി അംബാനിമാർക്ക് തീറെഴുതുകയാണെന്നും അതിന് SBlയുടെയും LIC യുടെയും കരുതൽ ധനം പോലും നൽകി രാജ്യ സമ്പദ് വ്യവസ്ഥെയെ മോദി സർക്കാർ തകർക്കുകയാണെന്നും അതിനെതിരെ ശക്തമായ സമരങ്ങളിലൂടെ ജനങ്ങളെ അണിനിരത്തുമെന്നും ഡി.സിസി പ്രസിഡണ്ട് കുട്ടി ചേർത്തു. കേന്ദ്ര ഗവൺമെൻ്റിൻ്റെ ടBl, LIC പൊതു മേഖലാ സ്ഥാപനങ്ങളുടെ കരുതൽ ധനം അദാനിക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ എഐസിസി ആഹ്വാന പ്രകാരം രാജ്യത്തുടനീളം നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പയ്യന്നൂർLIC ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.സി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.ബ്രജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.എം നാരായണൻകുട്ടി ,എം .പി ഉണ്ണികൃഷ്ണൻ, എ.പി നാരായണൻ, അഡ്വ.ഡി.കെ ഗോപിനാഥ്, കെ.കെ.ഫൽഗുനൻ ,എം.പ്രദീപ് കുമാർ, കെ.ജയരാജ്, പ്രശാന്ത് കോറോം എന്നിവർ പ്രസംഗിച്ചു.എൻ ഗംഗാധരൻ,അത്തായി പത്മിനി, വി.എം പീതാംബരൻ, എ.രു പേഷ്,ഇ.പി ശ്യാമള, കെ.പി.മോഹനൻ, പി.ശശി ധ രൻ, പി.പി ഉണ്ണികൃഷ്ണൻ, കൊയ്യത്ത് കൃഷ്ണൻ,കെ.ടി ഹരീഷ് ,എൻ.വി.ശ്രീനിവാസൻ ,എം വി ഉണ്ണികൃഷ്ണൻഭരത് ഡിപ്പൊതുവാൾ, ആകാശ് ഭാസ്ക്കരൻ ,പി രമേശൻ, എന്നിവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: