കാട്ടാന ശല്യം; ആറളം ഫാമിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
-മുസ്ലിം ലീഗ്

കണ്ണൂർ :ആറളം ഫാമിൽകാട്ടാനകളുടെ ആക്രമണം മൂലം ജീവനുകൾനഷ്ടപ്പെടുന്ന അവസ്ഥ ഒരു തുടർക്കഥയായിമാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരിയും ജനറൽ സെക്രട്ടറി കെ ടി സഹദുള്ളയും ആരോപിച്ചു.

പത്താം ബ്ലോക്കിൽ കാട്ടാനആക്രമണത്തിൽ കൊല്ലപ്പെട്ട രഘു ഉൾപ്പെടെചുരുങ്ങിയ കാലം കൊണ്ട് 12 ഓളം ജീവനുകളാണ് ഈ മേഖലയിൽ കാട്ടാന മൂലം നഷ്ടപ്പെട്ടത്.
ഇവിടുത്തെജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആനമതിൽനിർമ്മിക്കും എന്ന വാഗ്ദാനം ഏട്ടിലെ പശുവായി ഇന്നുംനിൽക്കുകയാണ്. ആക്രമണങ്ങളിൽ ഓരോ ജീവനുകളും നഷ്ടപ്പെടുമ്പോഴും അധികൃതരുടെഭാഗത്തുനിന്ന് ആനമതിൽ എത്രയും പെട്ടെന്ന് നിർമ്മിക്കും എന്നുള്ള വാഗ്ദാനംനൽകുകയല്ലാതെഅത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥലോബിയുംസർക്കാരുംശ്രമിക്കാത്ത നടപടി ഏറെ ദുഃഖകരമാണ്. ആറളം മേഖലകളിൽകാട്ടാനയുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ടവരെ കൂടാതെ ഒരുപാട് പേർ ഒന്നിനും സാധിക്കാതെ മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ നിസ്സഹായ വസ്ഥയിൽ ജീവിതം ജീവിച്ചുതീർക്കുന്നുണ്ട്.
തങ്ങളുടെജീവിതോപാധിയായകൃഷിനശിപ്പിക്കപ്പെട്ടത് മൂലം പട്ടിണിയുംപരിവട്ടവുമായിജീവിക്കുന്നഒരുപാട്കുടുംബങ്ങളും ആറളം മേഖലകളിൽ ഉണ്ട് . എന്നാൽ സർക്കാർ ഇവരുടെ ജീവനും സ്വത്തിനുംസംരക്ഷണം നൽകുന്നതിന് പകരം വാഗ്ദാനങ്ങൾ നൽകി ഇവരെ തൃപ്തിപ്പെടുത്താമെന്ന വ്യാമോഹത്തിലാണ്.ഇവർക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല,നടപടികളാണ്.ആറളം മേഖലകളിലെ കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനുംസംരക്ഷണം നൽകാൻഇനിയും സർക്കാർഅമാന്തിച്ചുകൂടാ.അടിയന്തരമായും ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായനടപടികൾസർക്കാർഭാഗത്തുനിന്ന്ഉണ്ടാവണമെന്ന് നേതാക്കൾആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: