ജില്ലാ പഞ്ചായത്ത് : ബജറ്റ്നൂതന പദ്ധതികളുടെ മധുരം; വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം ജില്ലാ പഞ്ചായത്ത്

നൂതനമായ കാർഷിക പദ്ധതികളും ടൂറിസത്തിൽ പുതിയ കാൽവെപ്പുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ്. സമ്പൂർണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ മുൻതൂക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റ് 125,12,79,639 വരവും 122,91,85,000 രൂപ ചെലവും 2,20,94,639 മിച്ചവും പ്രതീക്ഷിക്കുന്നു. സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറുകൾക്ക് അഞ്ച് കോടിയും വനാതിർത്തികളിൽ സൗരോർജ തൂക്കുവേലിക്ക് ഒരു കോടിയും വകയിരുത്തി. കാർഷിക മേഖലയിൽ മാംഗോ ഹണി, മാംഗോ മ്യൂസിയം, ഹൈടെക് നഴ്‌സറി, മെഡിസിൻ പ്ലാൻറ് നഴ്‌സറി, പഴവർഗ സംസ്‌കരണ യൂനിറ്റ്, കൂടാതെ വെങ്കലഗ്രാമം, ബാംബൂ ഗ്രാമം, പലഹാര ഗ്രാമം, സ്‌കൂഫെ-കഫെ അറ്റ് സ്‌കൂൾ, ഹെറിറ്റേജ് ബിനാലെ, വിധവാ മാട്രിമോണിയൽ, സർവശാന്തി തുടങ്ങിയ ശ്രദ്ധേയ പദ്ധതികൾ ബജറ്റ് വിഭാവനം ചെയ്യുന്നു. വിൻഡ് മിൽ പദ്ധതിയുടെ സാധ്യതാ പഠനവും മുന്നോട്ടുവെക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 27.10 കോടി രൂപ നീക്കിവെച്ച ബജറ്റിൽ കാർഷിക മേഖലയിൽ 6.55 കോടിയും ടൂറിസം രംഗത്ത് 2.15 കോടിയും വനിതാ രംഗത്ത് 1.15 കോടിയും വകയിരുത്തി.
കണ്ണൂരിനെ സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയായി മാറ്റുന്നതിന് നാല് കോടി രൂപ വകയിരുത്തി. എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ടോയ്‌ലെറ്റുകൾ നിർമ്മിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ മികവിന് പ്രധാന പങ്ക് വഹിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഈ വർഷവും തുടരുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി.
സ്‌കൂളുകളുടെ വികസനത്തിന് ആകെ 22.70 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുളള വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം ചെയ്യുന്നതിന് 1.80 കോടി രൂപയും അസംബ്ലി ഹാൾ നിർമ്മിക്കാൻ നാല് കോടി രൂപയും ഗ്രൗണ്ടുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചു. ക്ലാസ് മുറികൾ നിർമ്മിക്കാൻ 70 ലക്ഷം രൂപയും ലൈബ്രറി നിർമ്മിക്കാൻ 50 ലക്ഷം രൂപയും, ശാസ്ത്രലാബുകൾ അഭിവൃദ്ധിപ്പെടുത്താൻ 10 ലക്ഷം രൂപയും ഡിജിറ്റൽ ക്ലാസ് റൂം ഒരുക്കുന്നതിന് 25 ലക്ഷം രൂപയും കൗൺസിലിംഗ് സെന്റർ തയ്യാറാക്കാൻ 15 ലക്ഷം രൂപയും, ബാൻഡ് ട്രൂപ്പ് രൂപീകരിക്കാൻ 25 ലക്ഷം രൂപയും കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് നൽകാൻ 50 ലക്ഷം രൂപയും, സിസിടിവി സ്ഥാപിക്കാൻ 20 ലക്ഷം രൂപയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുവാൻ അഞ്ച് ലക്ഷം രൂപയും, ബയോഡൈവേഴ്‌സിറ്റി രജിസ്റ്റർ തയ്യാറാക്കാൻ രണ്ട് ലക്ഷം രൂപയും സ്‌കൂളുകളുടെ മറ്റ് അടിസ്ഥാന സൌകര്യ വികസനത്തിനും മെയിന്റനൻസിനുമായി 11 കോടി രൂപയുമടക്കമാണിത്.
സ്ഥാപിക്കാൻ ഒരു കോടി 70 ലക്ഷം രൂപ വകയിരുത്തുന്നു.
* വന്ധ്യകരണം ചെയ്ത് തെരുവ് നായകളുടെ അക്രമണ വാസന കുറക്കാൻ പടിയൂരിൽ ജില്ലാ പഞ്ചായത്ത് ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ വാഹനം വാങ്ങാൻ 12 ലക്ഷം രൂപയും മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ 30 ലക്ഷം രൂപയും.
* വേണ്ടത്ര കായിക പരിശീലകരെ കിട്ടാത്ത സാഹചര്യത്തിൽ ജില്ലയിൽ പുതിയ 1000 കായിക പരിശീലകരെ കണ്ടെത്തി പരിശീലനം നൽകാനും എല്ലാ വാർഡുകളിലും പരിശീലനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്താനും സാധിക്കുന്ന ഹെൽത്തി ഡിസ്ട്രിക്ട് പദ്ധതിക്ക് 10 ലക്ഷം രൂപയും ജില്ലയിലെ യുവജന ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്യാൻ 30 ലക്ഷം രൂപയും.
* ലിംഗസമത്വത്തെകുറിച്ചും ലിംഗനീതിയെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുന്നതിന് ജന്റർക്ലബ് രൂപീകരിക്കും.
* ജില്ലയിലെ കുടിവെളള സ്രോതസ്സുകൾ സംരക്ഷിക്കാനും കുടിവെളള വിതരണത്തിനുമായി ജലം സുലഭം ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ.
* പെരിങ്ങോം-വയക്കരയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള അഞ്ച് ഏക്കർ വിസ്തൃതിയുളള കുളത്തിൽ മീൻ വളർത്താൻ രണ്ട് ലക്ഷം രൂപയും, സൌരോർജ പ്ലാന്റ് സ്ഥാപിക്കാൻ 20 ലക്ഷം രൂപയും.
* കേരളത്തിൽ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനം നൽകുന്ന ഹരിത കർമ്മസേനാംഗങ്ങൾക്ക് യൂണിഫോം നൽകുന്നതിന് 25 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്ത് ആസ്തിയിൽ 412.5 കിലോ മീറ്റർ ദൂരത്തിലായി 159 റോഡുകളാണുളളത്. ഘട്ടം ഘട്ടമായി മെക്കാഡം ടാറിംഗ് ചെയ്യുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി എട്ട് കോടി രൂപ വകയിരുത്തുന്നു. ജില്ലാ പഞ്ചായത്ത് റോഡുകളിലെ പാലങ്ങളും കൾവർട്ടുകളും പുതുക്കി പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തുന്നു.
* മുളക് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും സാധ്യതയും കണക്കിലെടുത്ത് കർഷകർക്ക് കൂടുതൽ വിളവും ലാഭവും ലഭിക്കുന്ന കണ്ണൂർ ചില്ലീസ് മുളക് കൃഷി ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ.
* സവിശേഷമായ ഒരു ജൈവ ആവാസ വ്യസ്ഥയാണ് കണ്ടൽക്കാടുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനും നേരിൽ കണ്ടറിയാനും കണ്ടൽ മ്യൂസിയം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ.
ബജറ്റ് ചർച്ചയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ എം രാഘവൻ, ഇ വിജയൻ മാസ്റ്റർ, തോമസ് വക്കത്താനം, എൻ പി ശ്രീധരൻ, ടി തമ്പാൻ മാസ്റ്റർ, വി ഗീത, ടി സി പ്രിയ, എം ജൂബിലി ചാക്കോ, കെ താഹിറ, സി പി ഷിജു, എ മുഹമ്മദ് അഫ്‌സൽ, ലിസി ജോസഫ്, കല്ലാട്ട് ചന്ദ്രൻ, എസ് കെ ആബിദ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ പി പി ഷാജിർ, പി വി വത്സല, കെ സുധാകരൻ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.