പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചെറുപുഴ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.നിർമ്മാണ തൊഴിലാളി ആലക്കോട് വെള്ളാട്പാത്തൻ പാറയിലെ കുന്നപ്പള്ളിക്കാട്ടിൽ ഹൗസിൽ ജോബി വർഗീസിനെ (39)യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജി അറസ്റ്റ് ചെയ്തത്.14 ന് വൈകുന്നേരമാണ് സംഭവം. സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്.വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടർന്ന് ചെറുപുഴപോലീസിൽ
പരാതി നൽകുകയുമായിരുന്നു പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.