കാറമേൽ എ.എൽ. പി.സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് ശനിയാഴ്ച തുടക്കം, സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും

0

പയ്യന്നൂർ. കാറമേൽ എ എൽ.പി.സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് 18 ന് ശനിയാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. ടി. ഐ. മധുസൂദനൻ എം.എൽ.എ.അധ്യക്ഷത വഹിക്കും. പ്ലാറ്റിനത്തിൻ്റെ നിറവിൽ അക്ഷരങ്ങൾ പെയ്തിറങ്ങിയ മരച്ചോട്ടിൽ 75 മൺചിരാതിൽ അക്ഷരദീപം തെളിയിക്കും. തുടർന്ന് പ്രധാനാധ്യാപിക കെ.കെ സനിത റിപ്പോർട്ട് അവതരണം നടത്തും. കെ പി .കുഞ്ഞിക്കണ്ണൻ, അഡ്വ.പി.സന്തോഷ്, ടി പി.സമീറ ടീച്ചർ, പി.വി.സുഭാഷ്, വി.കെ. നിഷാദ്, എം.വി.രാധാകൃഷ്ണൻ ,എ വി. മാധവ പൊതുവാൾ, കെ.വി.ഭാസ്കരൻ ,കെ.കെ.രാജലക്ഷ്മി, ഷീജ രഞ്ജിത്ത്, പി.ജയൻ, എം.അബ്ദുള്ള എന്നിവർ ആശംസകൾ നേരും.സി. ശ്രീജിത്ത് സ്വാഗതവും എ പി.രാജശ്രീ ടീച്ചർ നന്ദിയും പറയും.തുടർന്ന് കുട്ടികളുടെ നൃത്ത്യനൃത്ത്യങ്ങൾ.രാത്രി 9 ന് മദർ പിടിഎ അംഗങ്ങൾ അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളി.9.30 ന് കോൽക്കളിയും അരങ്ങേറും. 19 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പൂർവ്വകാല അധ്യാപകരെ ആദരിക്കൽചടങ്ങ്ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിക്കും കെ.വി.സുധാകരൻ അ ധ്യക്ഷത വഹിക്കും. തുടർന്ന് എൻഡോവ്മെൻ്റ് വിതരണം പയ്യന്നൂർഎ.ഇ.ഒ.എം.വി രാധാകൃഷ്ണൻ നിർവ്വഹിക്കും.പ്രധാനാധ്യാപിക കെ.കെ.സനിത സ്വാഗതവും കെ.സുരേഷ് മാസ്റ്റർ നന്ദിയും പറയും. തുടർന്ന് രാത്രി ഏഴ്മണിക്ക് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. വാർത്താ സമ്മേളനത്തിൽ പി വി സുഭാഷ്, സി.ശ്രീജിത്ത്, കെ.കെ.സനിത, കെ വി .സുധാകരൻ, കെ.വി.ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: