ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ആറളം ഫാം : വീണ്ടും കാട്ടാന ആക്രമണം. ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു.വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ്(43) കൊല്ലപ്പെട്ടത്.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപെട്ടു. സംഭവത്തെ തുടർന്ന് ഫാം നിവാസികൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ഒരു വർഷത്തിനുള്ളിൽ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് രഘു.