കുപ്രസിദ്ധ മോഷ്ടാവ് ക്ഷേത്ര കവർച്ചക്കിടെ പിടിയിൽ.

ചക്കരക്കൽ: കുപ്രസിദ്ധ മോഷ്ടാവ് ക്ഷേത്ര കവർച്ചക്കിടെ പിടിയിൽ. ചക്കരക്കൽവാരം ശാസ്താംകോട്ടം ക്ഷേത്രത്തിന് സമീപത്തെ കെ.പ്രശാന്തനെ (48) യാണ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ പള്ളിപ്രം പുതിയവളപ്പ് ക്ഷേത്രത്തിൽ ഭണ്ഡാര കവർച്ചക്കിടെയാണ് മോഷ്ടാവ് പിടിയിലായത്.ഭണ്ഡാരം കുത്തിതുറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചക്കരക്കൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
മോഷണ കേസിൽജയിലിലായിരുന്ന ഇയാൾ ദിവസങ്ങൾക്ക് മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. കണ്ണൂർ ടൗണിലെ വലിയവളപ്പ് ക്ഷേത്ര കവർച്ച ശിക്ഷയിൽ ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. നേരത്തെ വാരത്തെ സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ്.