തലശ്ശേരി ഇരട്ടക്കൊല: അഞ്ചാം പ്രതിക്ക് ജാമ്യമില്ല

തലശ്ശേരി: നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചാംപ്രതി സുജിത്ത് കുമാറിന്റെ ജാമ്യഹർജി കോടതി തള്ളി. കേസിലെ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട്ടില്‍ പി. അരുണ്‍കുമാര്‍ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസില്‍ ഇ.കെ. സന്ദീപ് (38) എന്നിവര്‍ക്ക് അഡീഷനല്‍ ജില്ല കോടതി (ഒന്ന്) കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കേസില്‍ ഏഴ് പ്രതികള്‍ക്കെതിരെ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ അന്വേഷണസംഘം കുറ്റപത്രം നല്‍കിയിരുന്നു. നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണയില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനത്തില്‍ ഷമീര്‍ (40) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. 2022 നവംബര്‍ 23ന് വൈകീട്ട് നാലോടെ തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് സമീപമാണ് കേസിനാധാരമായ സംഭവം. ലഹരിവില്‍പന എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായത്.