ബൈക്ക് മോഷണം പോയി.

പയ്യന്നൂര്‍: കൊറ്റിറെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. തൃക്കരിപ്പൂർവലിയപറമ്പ് മാടക്കാലിലെ എം.കെ.ശിഹാബുദ്ദീന്റെ കെ.എൽ.60 ജെ.2698 നമ്പർ പൾസർ ബൈക്കാണ് മോഷണം പോയത്.
റെയില്‍വേ മേല്‍പ്പാലത്തിന് സമീപംകവ്വായിലേക്കുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാല്‍പ്പതിനായിരത്തോളം രൂപ വിലവരുന്ന പള്‍സര്‍ ബൈക്കാണ് മോഷണം പോയത്.പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.