ജോലി വാഗ്ദാനം നൽകി 15 ലക്ഷം തട്ടിയെടുത്തു

കാഞ്ഞങ്ങാട്: ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും 15 ലക്ഷം രൂപ കൈപറ്റിയ ശേഷം വഞ്ചിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. പടന്നക്കാട് ആരണ്യ കത്തിൽ എ. സൈരഞ്ജ് (39) ൻ്റെ പരാതിയിലാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി വിനു ഗോപി ,ദാസൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.കെ.ടി.ഡി.സിയിൽ മാനേജർ തസ്തികയിൽ ജോലി വാഗ്ദാനം നൽകി2018 എപ്രിൽ 16 മുതൽ 2019 ജൂലായ് 18 വരെയുള്ള കാലയളവിൽ പലതവണകളായി 15 ലക്ഷം രൂപ കൈപറ്റിയ ശേഷം ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.