കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി പിടികൂടി പ്രതികൾ രക്ഷപ്പെട്ടു

തളിപ്പറമ്പ്: റോഡരികിൽ ആളൊഴിഞ്ഞ സ്ഥലത്ത്കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി. ഡ്രൈവറും സഹായിയും നാട്ടുകാരെ കണ്ട് ടാങ്കർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെ വെള്ളാരം പാറയിലാണ് സംഭവം. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികളാണ് പാതിരാത്രിയിൽ പുറത്തിറങ്ങി വാഹനം പിടികൂടി പോലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ തളിപ്പറമ്പ് അഡീഷണൽ എസ്.ഐ.നാരായണനും സംഘവും കക്കൂസ് മാലിന്യവുമായി എത്തിയ കെ.എൽ.32. ഡി. 8106 നമ്പർ ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് ഓടി രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ തുടങ്ങി.