കഞ്ചാവുമായി വില്പനക്കാരൻ അറസ്റ്റിൽ

കണ്ണൂർ : കഞ്ചാവു വില്പനക്കിടെ കോഴിക്കോട് സ്വദേശിയെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശി കെ.മുഹമ്മദ് ഷെരീഫിനെ (39)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.വിജയകുമാറും സംഘവും പിടികൂടിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് കഞ്ചാവ് ഇടപാടുകാരന് കൈമാറുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.ഇയാൾ ഡാൻസാഫ് സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു കൈവശമുണ്ടായിരുന്ന 250 ഗ്രാം കഞ്ചാവ് ശേഖരം പോലീസ് പിടിച്ചെടുത്തു അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.