ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ

തളിപ്പറമ്പ്: ഗുജറാത്തിൽ നിന്നും യുവതിയുമായി മുങ്ങി തളിപ്പറമ്പിലെ കടയിൽ ഒളിജീവിതം നയിക്കുകയായിരുന്ന കമിതാക്കളെ ഗുജറാത്ത് പോലീസ് തളിപ്പറമ്പ് പോലീസിൻ്റെ സഹായത്തോടെ പിടികൂടി. ഈ വർഷം ആദ്യം സ്വർണ്ണാഭരണങ്ങളുമായി നാടുവിട്ടഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനിയായ ബാസന്തിബെന്‍ (21), ബീഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്‍മാന്‍ നസീം (25) എന്നിവരെയാണ് തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ ഗുജറാത്ത്
പലന്‍പൂര്‍ സിറ്റി വെസ്റ്റ് പോലീസ് പിടികൂടിയത്. സ്വർണ്ണാഭരണങ്ങളുമായി നാടുവിട്ട യുവതിയെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈല്‍ ടവർ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് തളിപ്പറമ്പിലാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് ഗുജറാത്ത് പോലീസ് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ സഹായത്തോടെ ഇരുവരെയുംതളിപ്പറമ്പ് മാര്‍ക്കറ്റിന് സമീപത്തെ പഴ ചാക്ക് ശേഖരണ കടയിൽ നിന്ന് പിടികൂടി. തളിപ്പറമ്പ് കോടതിയിൽ ഇരുവരെയും ഹാജരാക്കിയ ഗുജറാത്ത് പോലീസ് നാട്ടിലേക്ക് കൊണ്ടുപോയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: