മോഷ്ടിച്ചബൈക്കിൽ വ്യാജ നമ്പർ പതിച്ച് യാത്ര രണ്ടു പേർ അറസ്റ്റിൽ

ബദിയടുക്ക : മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ സ്റ്റിക്കർ പതിച്ച് മോഷണത്തിനിറങ്ങിയ രണ്ടു പേർ വാഹന പരിശോധനക്കിടെ പോലീസ് പിടിയിലായി. കുമ്പള ചൂരംബയൽ സ്വദേശി രാജയുടെ മകൻ ലോഗേഷ് (22), കുമ്പള ഭാസ്കരനഗറിലെ മനോഹരയുടെ മകൻ ദീക്ഷിത് (19) എന്നിവരെയാണ് എസ്.ഐ.പി.സജീവനും സംഘവും പിടികൂടിയത്.വാഹന പരിശോധനക്കിടെ സീതാംഗോളിയിൽ വെച്ച് ഇന്നലെ രാത്രിയിലാണ് മോഷ്ടാക്കൾ പിടിയിലായത്.ഇക്കഴിഞ്ഞ 13 ന് ബദിയടുക്ക ബാറഡുക്ക പുതിയടുക്ക ഹൗസിൽ മുഹമ്മദിൻ്റെ മകൻ അമീറിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.14. എ എ 8144 നമ്പർ ബൈക്ക് മാവിലക്കട്ടയിൽ വെച്ച് മോഷണം പോയിരുന്നു.പരാതിയിൽ കേസെടുത്ത ബദിയടുക്ക പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും