കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തു എന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ

കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തു എന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ എംപി .
പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി സംസാരിക്കാറുണ്ട്.
ഈ അടുത്ത ദിവസങ്ങളിലൊന്നും ചാക്കോ യോട് സംസാരിച്ചിട്ടില്ല.
ഏത് സാഹചര്യത്തിലാണ് പി സി ചാക്കോ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് എന്നറിയില്ല.
പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കും. ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല.
പരസ്യ പ്രസ്താവന അവസാനിപ്പിക്കണമെന്ന പാർട്ടി ആവശ്യം അനുസരിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: