കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥന് നൽകി ബസ് ജീവനക്കാർ മാത്യകയായി

പയ്യന്നൂർ : കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥന് നൽകി ബസ് ജീവനക്കാർ മാതൃകയായി .പഴയങ്ങാടി , പയ്യന്നൂർറൂട്ടിലോടുന്ന സനിലാസ് ബസ് ജീവനക്കാരായ ഗിരീശനും ,ഡ്രൈവർ മനോജുമാണ് നാട്ടുകാരുടെ അഭിനന്ദനത്തിന് അർഹരായിരിക്കുന്നത് .കഴിഞ്ഞ ദിവസം ഉച്ചക്ക് ചുമട് താങ്ങി ബസ്റ്റോപ്പിനു സമീപം റോഡിൽനീളെ ചിതറി കിടന്ന കാണപ്പെട്ട നോട്ടുകൾ ബസ് നിർത്തി ഇവർ പെറുക്കിയെടുക്കു യായിരുന്നു .രണ്ടായിരംരൂപയിലധികമുണ്ടായിരുന്നു .വൈകിട്ട് വിവരമറിഞ്ഞ് തെളിവുമായി ഉടമ ലോട്ടറി വില്പനക്കാരൻതമിഴ്നാട്സ്വദേശി ആനന്ദ് എന്ന യാൾ എത്തി.പണം ഇയാളെ ഏല്പിക്കുകയായിരുന്നു.ഉടമസ്ഥന് പണം തിരിച്ച് നൽകിയബസ് ജീവനക്കാരെനാട്ടുകാർ അഭിനന്ദിച്ചു