ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി മദ്യവുമായി വേക്കളം സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ

പേരാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ
ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി (6 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വേക്കളം പുതുശ്ശേരിപൊയിൽ സ്വദേശിയെ പിടികൂടി.

പുതുശ്ശേരിപ്പൊയിൽ സ്വദേശി നിഖിൽ വി എന്നയാളെയാണ് കാഞ്ഞിരപ്പുഴ ഭാഗത്ത് വച്ച് KL 78 9023 യൂണികോൺ മോട്ടോർ സൈക്കിളിൽ കടത്തുകയായിരുന്ന മദ്യവുമായി പിടികൂടിയത്. ഇലക്ഷൻ വേളയിൽ മേഖലയിൽ മദ്യമൊഴുക്കാനുളള നീക്കങ്ങൾക്കാണ് എക്സൈസ് സംഘം തടയിട്ടത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.പി.സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: