മാഹിയില്‍ കൊവിഡ് 19 സ്ഥിരികരിച്ചു

മാഹി : മാഹിയില്‍ കൊവിഡ് 19 സ്ഥിരികരിച്ചു. ചാലക്കര സ്വദേശിനിയായ 68  കാരിക്ക് ആണ് രോഗം സ്ഥിരികരിച്ചത്. മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് യുഎഇയിൽ നിന്ന് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
സ്ത്രീയുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. അവരോക്കെതന്നെയും ഇപ്പോള്‍ മാഹി സർക്കാർ ആശുപത്രിയിൽ ആണുള്ളത്.

മാഹിയില്‍ 79 ആളുകളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് മാഹി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: